നാസിക്, മഹാരാഷ്ട്ര- ഇന്ത്യക്ക് സ്മാര്‍ട്ട് സിറ്റികളുള്ളത് പോലെ സ്മാര്‍ട്ട് ഗ്രാമങ്ങളും വേണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
നാസികില്‍ മുന്‍ ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരോട് നീതി പുലര്‍ത്തിയ നേതാവായിരുന്നു മുണ്ടെയെന്ന് അദ്ദേഹം അനുസ്മരിച്ചു. കൃഷ്ണ താഴ്‌വര, താപി ജലസേചനം, വിദര്‍ഭ ജലസേചന പദ്ധതികള്‍ അദ്ദേഹത്തിന്റെ സ്മാരകമാണെന്നും ഗഡ്കരി പറഞ്ഞു.