ദമാം- എറണാംകുളം കോതമംഗലം സ്വദേശി കരമൊലാല്‍ വീട്ടില്‍ അബ്ദുല്ല സലീമിനെ (22 ) ദമാം ഖത്തീഫില്‍ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മൂന്ന് മാസം മുന്‍പാണ് പുതിയ വിസയില്‍ ഖത്തീഫില്‍ എത്തിയത്. ജോലിക്കു പോകാന്‍ വിമുഖത കാണിച്ചിരുന്ന യുവാവ് മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു.
വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തിരുന്നു. ബാത്ത് റൂമില്‍ കയറിയ യുവാവ് പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തി വാതില്‍ പൊളിച്ചപ്പോഴാണ് കൈയിലെ ലെ ഞെരമ്പു മുറിച്ചു രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
പിതാവ്: സലിം അലിയാര്‍. മാതാവ്: ആമിന. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളഅള നടപടിക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കതിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)