കാസര്‍കോട്- ഹിമാചല്‍ പ്രദേശുകാരിയായ എയര്‍ ഹോസ്റ്റസ് അര്‍ച്ചന ധിമാന്‍ (28) ഫ് ളാറ്റില്‍ നിന്നു വീണു മരിച്ച സംഭവം കൊലപാതകം ആണെന്ന് തെളിഞ്ഞു. യുവതിയെ ബാല്‍ക്കണിയില്‍നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് കാസര്‍കോട് സ്വദേശിയായ കാമുകന്‍ കുറ്റസമ്മതം നടത്തി. കാസര്‍കോട് സ്വദേശി ആദേശാണ് കുറ്റസമ്മതം നടത്തിയത്. ആദേഷ് ബംഗളൂരുവില്‍ സ്വകാര്യ ഐടി കമ്പനിയില്‍ ജീവനക്കാരനും അര്‍ച്ചന ദുബായിലെ അന്താരാഷ്ട്ര വിമാന കമ്പനിയില്‍ ജീവനക്കാരിയും മോഡലും ആയിരുന്നു. ഡേറ്റിംഗ് സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും ആറുമാസത്തോളമായി അടുപ്പത്തിലായിരുന്നു. യുവതി ഇടയ്ക്കിടെ ബംഗളൂരുവില്‍ എത്തി ആദേശിന്റെ കൂടെ താമസിച്ച് തിരിച്ചു പോവുക പതിവായിരുന്നു. വിവാഹം കഴിച്ചില്ലെങ്കില്‍ പീഡനം ആരോപിച്ച് നിയമനടപടി സ്വീകരിക്കുമെന്ന് എയര്‍ഹോസ്റ്റസ് അര്‍ച്ചന ഭീഷണിപ്പെടുത്തിയിരുന്നതായി ആദേശ് പൊലീസിന് മൊഴി നല്‍കി.
സംഭവം ദിവസവും അര്‍ച്ചന ഇത് ആവര്‍ത്തിച്ചതോടെ അപ്പാര്‍ട്ട്‌മെന്റിലെ ബാല്‍ക്കണിയില്‍ നിന്ന് യുവതിയെ തള്ളി ഇടുകയായിരുന്നു എന്നാണ് ആദേശ് പറഞ്ഞതെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ബംഗളൂരു സൗത്ത് ഈസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ ബാബ പറഞ്ഞു. അര്‍ച്ചനയുടെ മരണം കൊലപാതകം ആണെന്ന് ആരോപിച്ച് മാതാവ് നല്‍കിയ പരാതിയില്‍ ആദേശിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് യുവാവിനെതിരെ ആദ്യം കേസെടുത്തിരുന്നത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്. മാര്‍ച്ച് 10 ന് വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് അര്‍ച്ചനയെ ഫ് ളാറ്റില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദേശിനെ (26) ആണ് ബംഗളൂരു കോറമംഗല പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമാണ് പോലീസ് കൊലപാതകം ആണെന്ന് ഉറപ്പിച്ചത്. ബംഗളൂരു കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്നാണ് അര്‍ച്ചനയെ കാമുകന്‍ തള്ളിയിട്ടു കൊന്നതെന്ന് പൊലീസ് പറഞ്ഞു
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)