ജിദ്ദ- ജിദ്ദയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: സാദിഖലി തുവ്വൂര്‍ (ഗള്‍ഫ് മാധ്യമം), ജനറല്‍ സെക്രട്ടറി: സുല്‍ഫീക്കര്‍ ഒതായി (അമൃത ടിവി), ട്രഷറര്‍: സാബിത്ത് സലിം (മീഡിയവണ്‍), വൈസ് പ്രസിഡന്റ്: ജാഫറലി പാലക്കോട് (മാതൃഭൂമി), ജോയിന്റ് സെക്രട്ടറി: മുഹമ്മദ് കല്ലിങ്ങല്‍ (സുപ്രഭാതം) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പി. എം. മായിന്‍കുട്ടി അധ്യക്ഷത വഹിച്ചു. ബിജു രാമന്തളി വാര്‍ഷിക റിപ്പോര്‍ട്ടും ഗഫൂര്‍ കൊണ്ടോട്ടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നാസര്‍ കരുളായി ചര്‍ച്ചക്ക് നേതൃത്വം നല്‍കി. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന് പി.എം. മായിന്‍കുട്ടി നേതൃത്വം നല്‍കി. ഹസന്‍ ചെറൂപ്പ, കബീര്‍ കൊണ്ടോട്ടി, പി.കെ. സിറാജുദ്ധീന്‍, ഇബ്രാഹിം ശംനാട് എന്നിവര്‍ സംസാരിച്ചു. അബ്ദുറഹ്മാന്‍ തുറക്കല്‍ സ്വാഗതവും സാബിത്ത് സലിം നന്ദിയും പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)