കുവൈത്ത് സിറ്റി- അധ്യയന വര്‍ഷം അവസാനിക്കുമ്പോള്‍ കുവൈത്ത് 1815 അധ്യാപകരെ പരിച്ചുവിടും. പുരുഷ, വനിതാ അധ്യാപകര്‍ക്കുപുറമെ
200ലധികം പ്രവാസി വകുപ്പ് മേധാവികളുടെ ജോലിയും അവസാനിപ്പിക്കുമെന്ന്
വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പ്രവാസികളെ മാറ്റി കുവൈത്തികളെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് നടപ്പാക്കുന്നത്. രണ്ടാം ടേം അവസാനിക്കുന്നതോടെ വിദ്യാഭ്യാസ കോളേജുകളില്‍നിന്ന് ബിരുദം നേടിയ പുതിയ അധ്യാപകരെ നിയമിക്കാന്‍ ഒരുങ്ങിയിരിക്കയാണ് വിദ്യാലയങ്ങള്‍.
കുവൈത്തിവല്‍ക്കരണ നയത്തിന്റെ ഭാഗമായി സ്വന്തം പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വിദേശ ജീവനക്കാരെ ഒഴിവാക്കുന്നതിനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
കുവൈത്തിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തില്‍ ഏകദേശം 3.4 ദശലക്ഷവും പ്രവാസികളാണ്. വിദേശികള്‍ സ്വദേശികളുടെ അവസരങ്ങള്‍ തട്ടിയെടുക്കുകയാണെന്ന പ്രചാരണം അടിത്തിടെയായി കുവൈത്തില്‍ ശക്തിപ്പെട്ടിരിക്കയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)