ദൽഹിയിൽ ഇ അഹമ്മദ് സ്മാരക സെവൻസ് ഫുട്‌ബോൾ ശനിയാഴ്ച മുതൽ

ന്യൂദൽഹി- ദൽഹി കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന  ഇ അഹമ്മദ് സ്മാരക സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫിക്‌സ്ചർ തയ്യാറായി. മാർച്ച് 18 ശനിയാഴ്ച മയൂർ വിഹാർ-1 ലെ എ.എസ്.എൻ സീനിയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ അരങ്ങേറുക. രണ്ട് ഗ്രൂപ്പുകളിലായാണ് മത്സരം. ഗ്രൂപ്പ്  ഒന്നിൽ സൺഡേ ക്ലബ്, ക്ലബ് ഡേ ഡി. യു, 4/41 ബോയ്‌സ് ,ഫിറ്റ്‌നസ് എഫ്. സി ഉം ഗ്രൂപ്പ്  രണ്ടിൽ പാരച്യൂട്ട് എഫ്. സി, മലബാർ മക്കാനി എഫ്. സി, എഫ്. സി എയിംസ്, ഫിറ്റ്‌നസ് എഫ്. സി എന്നിങ്ങനെ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുക. ടൂർണമെന്റിന്റെ ഭാഗമായുള്ള സൗഹൃദ മത്സരത്തിൽ  കെ.എം.സി.സി. എഫ്.സിയും മീഡിയ എഫ്. സി യും ഏറ്റുമുട്ടും. 
വിജയികൾക്ക് ഇ. അഹ്മദ് മെമ്മോറിയൽ ട്രോഫിയും 20000 രൂപയും നൽകും. രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 10000 രൂപയും നൽകും. മികച്ച കളിക്കാരന് വാഹനാപകടത്തിൽ മരിച്ച ദൽഹി കെ.എം.സി.സിയുടെ മുൻ ഫുട്‌ബോൾ താരം അബ്ദുല്ലസമീറിന്റെ പേരിലുള്ള പ്രത്യേക ട്രോഫി നൽകും. മികച്ച ഗോൾ കീപ്പർ, കൂടുതൽ ഗോൾ നേടുന്ന കളിക്കാരൻ എന്നീ വിഭാഗങ്ങളിലും വ്യക്തിഗത സമ്മാനങ്ങളുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് +918281290610 (പി.അസ്ഹറുദ്ദീൻ)
 

Latest News