ശ്രീനഗര്‍- പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി ഗുജറാത്ത് സ്വദേശിയായ തട്ടിപ്പുവീരന് കശ്മീരില്‍ അവിശ്വസനീയ സൗകര്യങ്ങള്‍.
ഇസഡ് പ്ലസ് സുരക്ഷയും ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്കോര്‍പിയോ എസ്യുവിയും പഞ്ചനക്ഷത്ര ഹോട്ടലിലെ ഔദ്യോഗിക താമസസൗകര്യം തുടങ്ങി ത മറ്റു പലതും.
കിരണ്‍ ഭായ് പട്ടേലെന്ന ഗുജറാത്തില്‍ നിന്നുള്ള തട്ടിപ്പുവീരനാണ് ജമ്മുകശ്മീര്‍ ഭരണകൂടത്തെയും അതിന്റെ സുരക്ഷാ സംവിധാനത്തെയും കബളിപ്പിച്ചത്.
കിരണ്‍ ഭായ് പട്ടേല്‍ ഈ വര്‍ഷമാദ്യം ശ്രീനഗര്‍ സന്ദര്‍ശിച്ചപ്പോള്‍ ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്തു.
തന്ത്രങ്ങളുടേയും പ്രചാരണങ്ങളുടേയും ചുമതലയുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ ഡയറക്ടറായാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. പട്ടേലിനെ 10 ദിവസം മുമ്പ് അറസ്റ്റ് ചെയ്തെങ്കിലും അറസ്റ്റ് പോലീസ് രഹസ്യമാക്കി വെച്ചു. കഴിഞ്ഞ ദിവസം ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് അറസ്റ്റിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. അറസ്റ്റ് ചെയ്ത അതേ ദിവസം തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തോ കാലതാമസം വരുത്തിയോ എന്നു വ്യക്തമല്ല.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)