സെക്കന്തരാബാദില്‍ കെട്ടിടത്തിന് തീപിടിച്ച്  നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു

ഹൈദരാബാദ്-സെക്കന്തരാബാദില്‍ കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. ഇന്നലെ രാത്രി സ്വപ്നലോ കോംപ്ലക്സിലാണ് തീപിടിച്ചത്. വാണിജ്യ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കോംപ്ലക്സ് ആണിത്. ശിവ, പ്രശാന്ത്, ശ്രാവണി, വെണ്ണേല, ത്രിവേണി, പ്രമീള എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.മരണകാരണം പുകശ്വസിച്ചതാണ്. അതേസമയം തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ പൊള്ളലേറ്റ് നിരവധിപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


 

Latest News