പച്ചമുളക് ഏതൊരു വീട്ടിലും എപ്പോഴും ഉണ്ടാകുന്ന ഒന്നാ!ണ് പച്ച മുളക്. പച്ച മുളകിടാതെ നമുക്ക് കറികള്‍ ഇല്ല എന്നു തന്നെ പറയാം. മലയാളികളുടെ മാത്രമല്ല മുഴുവന്‍ ഇന്ത്യക്കാരുടെയും ആഹാര രീതിയില്‍ പച്ചമുളകിന് വലിയ സ്ഥനമാണുള്ളത്. ഏറെ ആരോഗ ഗുണങ്ങളുള്ളവയാണ് പച്ചമുളകുകള്‍ എന്നതിനാലാണ് ഇത് നമ്മുടെ ആഹര രീതിയില്‍ ഉള്‍പ്പെടുത്താന്‍ കാരണം.
ജീവകങ്ങളുടെ കലവറയാണ് പച്ചമുളകുകള്‍. എന്നുമാത്രമല്ല ഇതില്‍ കലോറിയൊന്നും അടങ്ങിയിട്ടില്ല. ദഹന പ്രകൃയയെ ഇത് വേഗത്തിലാ!ക്കും. മുളക് ദിവസവും ആഹാ!രത്തിന്റെ ഭാഗമാക്കുന്നതിലൂടെ ക്യാന്‍സറിനെ പോലും തടയാനാകും എന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ചൂട് കൂടുതലായ മുളക് ഉള്ളില്‍ ചെല്ലുന്നതോടെ ശരീരം തണുപ്പിക്കാനുള്ള ഹോര്‍മോണുകള്‍ ഉല്പാതിപ്പിക്കും. ഇതോടെ ശരീരത്തെ തണുപ്പിക്കനുമാകും വൈറ്റമിന്‍ സിയും ബീറ്റാകരോട്ടിനും അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിന് പച്ചമുലക് അത്യുത്തമമാണ്.