Sorry, you need to enable JavaScript to visit this website.

ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ പ്രവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവ്

തൃശൂര്‍-ഭാര്യയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്തുനിന്നെത്തിയ  ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴ്  വര്‍ഷം   കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒല്ലൂര്‍ അഞ്ചേരിചിറ സ്വദേശി     ക്രിസോസ്റ്റം ബഞ്ചമിനെയാണ്   (58)ശിക്ഷിച്ചത്.
ഒന്നാം അഡീഷണല്‍  ജില്ലാ ജഡ്ജിപി.എന്‍ . വിനോദാണ് പ്രതിയെ  പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും ശിക്ഷിച്ചത്. 2017 നവംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം.
പ്രതിയുടെ ഭാര്യയുടെ മരണാനന്തര  ചടങ്ങില്‍ പങ്കെടുക്കാനായി വിദേശത്ത് നിന്നെത്തിയ   എത്തിയ ഉറ്റ ബന്ധുവായ കൗമരക്കാരിയെയാണ് പ്രതി ലൈംഗീകമായി പീഡിപ്പിച്ചത്. ചടങ്ങിനു ശേഷം തിരികെ പോകാനായി മാതാപിതാക്കള്‍ പ്രതിയുടെ മകനെയും കൂട്ടി ഷോപ്പിങ്ങിനായി പുറഞ്ഞ് പോയ സമയത്ത് വീട്ടില്‍ ഒറ്റക്കായ കുട്ടിയെ പ്രതി ഉപദ്രവിക്കയായിരുന്നു. സ്വന്തം പിതാവിന്റെ സ്ഥാനത്ത് കണ്ട പ്രതിയില്‍ നിന്നും ഉണ്ടായ അനുഭവം കുട്ടിക്ക് ഷോക്കായി. ഭയന്ന് പോയ കുട്ടി സംഭവം വിദേശത്ത് സ്‌കൂളിലാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ മാതാവ്  ഇമെയില്‍ മുഖാന്തിരം ഇന്ത്യന്‍ പോലീസില്‍ വിവരം അറിയിച്ചു. ഒല്ലൂര്‍ പോലീസ് കേസ് അന്വേഷണം  നടത്തി. പരാതിയിലുണ്ടായ കാലതാമസം കാണിച്ച് പ്രതി ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയാണ് ഹാജരായത്. പ്രതി കുറ്റം ചെയ്ത സാഹചര്യം വളരെ അപൂര്‍വ്വമാണെന്നും യാതൊരു ദയയും അര്‍ഹിക്കാത്ത പ്രതിക്ക് കഠിന ശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: ലിജി മധു കോടതിയില്‍ പറഞ്ഞു. വിധി ദിവസം കോടതിയില്‍ ഹാജരാക്കാന്‍ തയ്യാറാകാതിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു ഹാജരാക്കുകയായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News