ന്യൂദല്‍ഹി- ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനെ രൂക്ഷവിമര്‍ശനത്തനിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ അനുചിത പരാമര്‍ശവും അത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജയറാം രമേശ് തിരുത്തുന്നതും ക്യാമറയില്‍ പതിഞ്ഞത് ബി.ജെ.പിക്ക് വീണു കിട്ടിയ ആയുധമായി.
ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തതിനു പിന്നാലെ ബിജെപിക്കും പ്രധാനമന്ത്രി മോഡിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായാണ് രാഹുല്‍ ഗാന്ധി രംഗത്തുവന്നത്. ബിജെപിക്കും പ്രധാനമന്ത്രി മോഡിക്കും അദാനി പ്രശ്‌നത്തെ ഭയമാണെന്നും അതിനാല്‍ തന്നെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും വയനാട് എംപിയായ രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് യു.കെയില്‍ താന്‍ നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് സര്‍ക്കാര്‍ വിവാദം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ തന്നെ അനുവദിക്കുമോ എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതോടൊപ്പം നിര്‍ഭാഗ്യവശാല്‍ ഞാന്‍ പാര്‍ലെന്റ് അംഗമാണെന്ന് രാഹുല്‍ പറഞ്ഞതാണ്
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് തിരുത്താന്‍ ശ്രമിച്ചത്. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഒരു പാര്‍ലമെന്റ് അംഗമാണ്, പാര്‍ലമെന്റില്‍ സംസാരിക്കാന്‍ എന്നെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ ഗാന്ധി മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇതില്‍ രമേശ് ഇടപെട്ട് പ്രസ്താവന തിരുത്താന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുകയായിരുന്നു. ഇത് മാധ്യമ പ്രവര്‍ത്തകര്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഒരു പാര്‍ലമെന്റ് അംഗമാണെന്ന് പ്രസ്താവിച്ചത് നിങ്ങളുടെ ദൗര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ് അവര്‍ കളിയാക്കുമെന്നാണ് പ്രസ്താവന തിരുത്താന്‍ രാഹുല്‍ ഗാന്ധിയെ ഉപദേശിക്കുന്നതിനിടെ രമേശ് പറഞ്ഞത്. ഇതിന് ശേഷം രാഹുല്‍ ഗാന്ധി മാറ്റിപ്പറഞ്ഞു. നിങ്ങളുടെ ദൗര്‍ഭാഗ്യത്തിന് ഞാന്‍ ഒരു പാര്‍ലമെന്റ് അംഗമാണ്. പാര്‍ലമെന്റില്‍ ആരോപണം ഉയര്‍ന്ന ആരോപണം പോലെ.. അദ്ദേഹം പറഞ്ഞു.
Well Jairam it is unfortunate for us that he is an MP in the August Parliament he so badly undermines & betrays..
— Shehzad Jai Hind (@Shehzad_Ind) March 16, 2023
Sad that he can’t even make a statement without being coached! Wonder who coached him for his foreign intervention statement? pic.twitter.com/wOO3nTZ7TO