പൂക്കോട്ടൂര്‍- മികച്ച അടിസ്ഥാന സൗകര്യങ്ങളിലൂടെ ശ്രദ്ധേയമായ പൂക്കോട്ടൂര്‍ ഓള്‍ഡ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അത്ഭുത യാത്ര ഒരുക്കി. സ്‌കൂള്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആസാദി എന്ന പേരില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി അതില്‍ വിജയികളായവര്‍ക്ക് സമ്മാനമായാണ് ആകാശയാത്ര.
സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ വിജയികളായ 20 കുട്ടികളെയും കോവിഡിന് മുമ്പ് ഇതുപോലെ പരീക്ഷയിലുടെ തെരഞ്ഞെടുക്കപ്പെട്ട 20 പേരെയും ഉള്‍പ്പെടുത്തി ആകെ 40 വിദ്യാര്‍ഥികളാണ് മാര്‍ച്ച് 16ന് വ്യാഴാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളൂരുവിലേക്ക് യാത്രയാകുന്നത്.
മള്‍ട്ടിപ്പിള്‍ ചോയിസ് എഴുത്തു പരീക്ഷയും അതിനുശേഷം ഇന്റര്‍വ്യൂവും നടത്തിയിട്ടാണ് കുട്ടികളെ തെരഞ്ഞെടുത്തത്.
കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ബംഗളൂരുവിലേക്കാണ് യാത്ര. ബംഗളൂരുവിലെ കാഴ്ചകള്‍ കണ്ട് 18 ന് രാവിലെ കുട്ടികള്‍ സ്‌കൂളില്‍ തിരിച്ചെത്തും.
ആസാദി സ്‌കോളര്‍ഷിപ്പില്‍ റണ്ണേഴ്‌സ് ആയ 66 കുട്ടികളെ കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്ര്ക്കായി കൊണ്ടുപോയിരുന്നു. പൂര്‍ണ്ണമായും സൗജന്യമായ ഈ യാത്രക്ക് വേണ്ട ചെലവുകള്‍ വഹിക്കുന്നത് സ്‌കൂള്‍ അലുംനി ഖത്തര്‍, സൗദി അറേബ്യ ചാപ്റ്ററുകളാണ്.
കുട്ടികള്‍ക്കായി കിഡ്‌സ് പാര്‍ക്കും, എയര്‍കണ്ടീഷന്‍ഡ് കോണ്‍ഫറന്‍സ് ഹാളും, മികച്ച ലൈബ്രറിയും, അതിവിശാലമായ ഡൈനിങ് ഹാളും, ഇന്‍ഡോര്‍ ടര്‍ഫ് കോര്‍ട്ടും ഉള്‍പ്പെടെ മികച്ച സൗകര്യങ്ങളുള്ള ഈ വിദ്യാലയത്തില്‍ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ സ്‌കൂളിനെ വ്യത്യസ്തമാക്കുന്നു.
ആകാശ യാത്രയില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിന്റെ ഗുഡ് വില്‍ അംബാസിഡര്‍ മുഹമ്മദലി ശിഹാബ് ഐ.എ.എസ്, സ്‌കൂള്‍ സൗദി അറേബ്യ അലുംനി ചെയര്‍മാന്‍ മുജീബ് പൂക്കോട്ടൂര്‍, ഖത്തര്‍ അലുംനി ചെയര്‍മാന്‍ സലാം പേരാപുറത്ത്, ഹെഡ്മിസ്ട്രസ് വി.എന്‍ അംബിക ടീച്ചര്‍, പിടിഎ പ്രസിഡണ്ട് വി.പി സലീം എന്നിവരാണ് അനുഗമിക്കുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)