ജിദ്ദ- ഇന്ത്യന്‍ സ്‌കൂള്‍ പാരന്റ്‌സ് ഫോറം (ഇസ്പാഫ്) വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മാത്തമാറ്റിക്‌സ് ട്രെയിനിംഗ് ക്ലാസ് നാളെ. 'മാത്‌സില്‍ മാസ്റ്റര്‍ ആകാം, മാത്‌സ് ഗുരുവിലൂടെ' എന്ന പേരില്‍ സി.ബി.എസ്.ഇ പത്താം തരം വിദ്യാര്‍ഥികള്‍ക്കായാണ് ജിദ്ദയില്‍ സൗജന്യ മാത്തമാറ്റിക്‌സ് ട്രെയിനിംഗ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 18ന് ഉച്ചക്ക് 2.30 മുതല്‍ വൈകുന്നേരം 6.00 മണി വരെ മക്രോണയിലെ ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തിലാണ് പരിശീലനം. ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് കരിയര്‍ ട്രെയിനര്‍ മാത്‌സ് ഗുരു സലീം ഫൈസല്‍ നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് ഇസ്പാഫുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികളായ ഡോ.മുഹമ്മദ് ഫൈസലും എന്‍ജിനീയര്‍ മുഹമ്മദ് കുഞ്ഞിയും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
25 വര്‍ഷത്തോളമായി പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് അത്യുന്നത വിജയം സമ്മാനിച്ച് വിസ്മയം തീര്‍ക്കുന്ന ഇന്റര്‍നാഷണല്‍ മാത്തമാറ്റിക്‌സ് ആന്‍ഡ് കരിയര്‍ ട്രെയിനറാണ് മാത്‌സ് ഗുരു സലീം ഫൈസല്‍. ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി നിരവധി മാത്‌സ് ആന്‍ഡ് കരിയര്‍ പ്രോഗ്രാമുകളില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സി.ബി.എസ്.ഇ പത്താംതരം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഗൂഗിള്‍ ഫോം വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)