മംഗളൂരു- ദക്ഷിണ കന്നഡിയിലെ മലാലി മസ്ജിദ് സ്ഥലത്ത് വിവിധ സംഘ്പരിവാര്‍ സംഘനനകളുടെ നേതൃത്വത്തില്‍ യജ്ഞം നടത്തി. ബിജെപി എംഎല്‍എ ഭരത് ഷെട്ടിയും വിഎച്ച്പി നേതാവ് ശരണ്‍ പമ്പ് വെല്ലും പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.
നിലവില്‍ മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രത്തിന്റെ നിര്‍മ്മാണം ഉറപ്പാക്കാനാണ് 108 ജ്ഞാന യജ്ഞം നടത്തിയതെന്ന് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മംഗളൂരവിനടത്തുള്ള തെങ്ക ഉളിപ്പാടി ഗ്രാമത്തിലെ മലാലിയില്‍ സയ്യിദ് അബ്ദുല്ലാഹി മദനി പള്ളി നവീകരണത്തിനായി പൊളിച്ചുനീക്കുന്നതിനിടെ ക്ഷേത്രത്തിന് സമാനമായ ഘടനയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വാദമുണ്ട്.
ഈ സംഭവത്തിനുശേഷം വിശ്വഹിന്ദു പരിഷത്തും വിഎച്ച്പി ബജ്‌റംഗ്ദളും പള്ളിയുടെ സര്‍വേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വഖഫ് സ്വത്താണെന്നും ഇത്തരമൊരു ആവശ്യം അംഗീകരിക്കാനാകില്ലെന്നുമാണ് പള്ളി അധികൃതര്‍ വ്യക്തമാക്കിയത്.
സര്‍വേക്കായി കമ്മിഷണറെ നിയമിക്കണമെന്ന ഹരജി കോടതി തള്ളുകയും ചെയ്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)