ചെന്നൈ-നടന്‍ ധനുഷും, ഭാര്യ ഐശ്വര്യയും ഔദ്യോഗികമായി വിവാഹമോചനം തേടി സിവില്‍ കോടതിയില്‍. ഐശ്വര്യ രജനികാന്ത് ധനുഷില്‍ നിന്നും വിവാഹമോചനം തേടി ചെന്നൈയിലെ സിവില്‍ കോടതിയിലാണ് കേസ് നല്‍കിയത്. ഭാര്യ ഐശ്വര്യയുമായി ഒരു വര്‍ഷത്തിലേറയായി അകന്ന് കഴിയുകയാണ് ധനുഷ്. തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം ഇരുവരും നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിയമപരമായി ഇവര്‍ ഇതുവരെ വേര്‍പിരിയാനുള്ള നടപടികള്‍ എടുത്തില്ലെന്നാണ് അന്ന് കുടുംബ വൃത്തങ്ങള്‍ പറഞ്ഞത്.
വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷവും ധനുഷും ഐശ്വര്യയും ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. മക്കളുടെ സ്‌കൂള്‍ കാര്യങ്ങള്‍ രണ്ട് പേരും ഒരുമിച്ചാണ് വന്നിരുന്നത്. മക്കളായ യാത്രയും ലിംഗയും ഇരുവര്‍ക്കും ഒപ്പം കാണാറമുണ്ട്. അടുത്തിടെ വാത്തിയുടെ ഓഡിയോ ലോഞ്ചിന് ധനുഷ് മക്കളെക്കുറിച്ച് തന്റെ ബെസ്റ്റ് ഫ്രണ്ട് എന്നാണ് വിശേഷിപ്പിച്ചത്.
ഫിലിം ക്രിട്ടിക്‌സ് ഉമെയിര്‍ സന്ധുവാണ് ആദ്യം ഐശ്വര്യ കേസ് ഫയല്‍ ചെയ്ത വിവരം പുറത്തുവിട്ടത്. ഇദ്ദേഹത്തിന്റെ ട്വീറ്റ് പ്രകാരം ധനുഷ് മറ്റൊരു സ്ത്രീക്കൊപ്പം ചേര്‍ന്ന് ഐശ്വര്യയെ ചതിച്ചുവെന്നാണ് പറയുന്നത്. ഈ ട്വീറ്റ് പല തമിഴ് മാധ്യമങ്ങളും ഏറ്റുപിടിച്ചിട്ടുണ്ട്.