തിരുവനന്തപുരം-നടന്‍ മിഥുന്‍ രമേശ് സുഖം പ്രാപിച്ചു വരുന്നു. ബെല്‍സ് പാള്‍സി അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന താരം തന്നെയാണ് തന്റെ ആരോഗ്യനില കുറിച്ച് പറഞ്ഞത്. 98 ശതമാനത്തോളം റിക്കവര്‍ ആയെന്നും രണ്ട് ശതമാനം കൂടി മാറാന്‍ ഉണ്ടെന്നും അത് എല്ലാദിവസവും ഫിസിയോതെറാപ്പി ചെയ്തു മാറ്റാനാവും എന്നും മിഥുന്‍ പറഞ്ഞു.കഴിഞ്ഞമാസം ആയിരുന്നു അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചത്.