കോഴിക്കോട്- വനിതാ ജീവനക്കാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി ക്യാമറവച്ച അറ്റന്‍ഡര്‍ അറസ്റ്റിലായി. മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ കരാര്‍ ഏജന്‍സി ജീവനക്കാരനായ സരുണ്‍ രാജ് (20) ആണ് അറസ്റ്റിലായത്.
ഡ്രസിങ് റൂമില്‍ മൊബൈല്‍ ഫോണ്‍ വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ജീവനക്കാരും തുടര്‍ന്ന് മാനേജ്‌മെന്റും പോലീസില്‍ പരാതി നല്‍കിയത്.
അത്തോളി എസ്‌ഐ ആര്‍.രാജീവ് അറസ്റ്റ് ചെയ്ത ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)