Sorry, you need to enable JavaScript to visit this website.

ഇറാനില്‍ സൗദി അറേബ്യക്ക് ധാരാളം നിക്ഷേപ അവസരങ്ങള്‍-ധനമന്ത്രി

റിയാദ്- ഇറാനില്‍ സൗദി അറേബ്യക്ക് നിരവധി നിക്ഷേപ അവസരങ്ങളുണ്ടെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. റിയാദില്‍ രണ്ടാമത് ഫിനാന്‍ഷ്യല്‍ സെക്ടര്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്രയും വേഗത്തില്‍ സൗദി അറേബ്യ ഇറാനില്‍ നിക്ഷേപങ്ങള്‍ നടത്തും. സ്ഥിരതയുള്ള മേഖലയാണ് സൗദി അറേബ്യയുടെ ലക്ഷ്യം. ഇറാന്‍ സൗദി അറേബ്യയുടെ അയല്‍ രാജ്യമാണ്. മറ്റു രാജ്യങ്ങളുടെ പരമാധികാരങ്ങള്‍ മാനിക്കുകയും ആ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യുന്ന കാലത്തോളം ഇറാനുമായി സാധാരണബന്ധം സ്ഥാപിക്കാനും നിക്ഷേപങ്ങള്‍ നടത്താനും ഒരുവിധ പ്രതിബന്ധങ്ങളുമില്ല. സൗദിയില്‍ ഇറാന്‍ നിക്ഷേപകര്‍ക്കും നിരവധി അവസരങ്ങള്‍ ലഭ്യമാണെന്ന് ധനമന്ത്രി പറഞ്ഞു.
സ്വകാര്യ മേഖലയില്‍ സൗദിവല്‍ക്കരണം റെക്കോര്‍ഡ് തലത്തിലെത്തിയിട്ടുണ്ട്. തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം 37 ശതമാനമായി ഉയര്‍ന്നു.
ഫിനാന്‍ഷ്യല്‍ ടെക്‌നോളജി കമ്പനികളുടെ എണ്ണം മൂന്നു വര്‍ഷത്തിനിടെ 20 ല്‍ നിന്ന് 147 ആയി ഉയര്‍ന്നു. ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള ധനവിപണികളില്‍ ഒന്നാണ് സൗദി അറേബ്യ. സ്വകാര്യവല്‍ക്കരണ പദ്ധതി നിക്ഷേപകര്‍ക്ക് ഭീമമായ അവസരങ്ങള്‍ നല്‍കുന്നു. സ്വകാര്യവല്‍ക്കരണ പദ്ധതിയിലൂടെ ലക്ഷ്യമിടുന്ന 17 മേഖലകളിലെ 200 ലേറെ പദ്ധതികള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ നിലവില്‍ സ്വകാര്യവല്‍ക്കരണ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നു.
അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്ക് പാപ്പരത്വം നിക്ഷേപകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും സുപ്രധാന പാഠങ്ങള്‍ നല്‍കുന്നു. ഇത്തരത്തിലുള്ള ആഘാതങ്ങള്‍ക്കെതിരെ ധനസംവിധാനത്തിന്റെ വഴക്കം കാത്തുസൂക്ഷിക്കാന്‍ ഫലപ്രദമായ മുന്‍കരുതലുകള്‍ നടപ്പാക്കുന്നത് സഹായകമാകും. സൗദി വിപണിയില്‍ ഇതാണ് ചെയ്യുന്നത്. ധനമേഖല വ്യവസ്ഥാപിതമാക്കുന്നതിലും ധനസ്ഥിരത സംരക്ഷിക്കുന്നതിലും ധനമേഖലയുടെ വളര്‍ച്ചക്ക് പിന്തുണ നല്‍കുന്നതിലും റെഗുലേറ്ററി ഏജന്‍സികള്‍ സന്തുലനം പാലിക്കുന്നു-അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News