തിരുവനന്തപുരം-മലയാള വാര്‍ത്താ ചാനലുകളില്‍ അവതാരകരുടെ കൂടു മാറ്റം തുടരുന്നു. അയ്യപ്പദാസ് മനോരമ ചാനലില്‍ നിന്നു രാജി വെച്ചു. ഇദ്ദേഹം അടുത്തുതന്നെ ആരംഭിക്കാനരിക്കുന്ന ചാനല്‍ ഫോര്‍ത്തിന്റെ മേധാവിയാകുമെന്നാണ് സൂചന.
24 ന്യൂസ് ചാനല്‍ പിരിച്ചുവിട്ട സുജയ പാര്‍വതി റിപ്പോര്‍ട്ടര്‍ ചാനലില്‍ അവതാരകയാകും. 24 ന്യൂസ് ചാനലില്‍ നിന്നു മാറിയ അനില്‍ അയിരൂരാണ് റിപ്പോര്‍ട്ടര്‍ സി.ഇ.ഒ. ബി.ജെ.പി അനുഭാവമുള്ള പ്രേക്ഷകരെ റിപ്പോര്‍ട്ടറിലേക്ക് ആകര്‍ഷിക്കാന്‍ സുജയയുടെ സാന്നിധ്യം പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടല്‍. സംഘ് പരിവാര്‍ ആഭിമുഖ്യം പരസ്യമായി പറഞ്ഞതിനു പിന്നാലെയാണ് സുജയയെ 24 ന്യൂസ് ചാനല്‍ പുറത്താക്കിയിരുന്നത്. മീഡിയ വണ്‍ ചാനല്‍ വിട്ട സ്മൃതി പരുത്തിക്കാട് റിപ്പോര്‍ട്ടര്‍ ചാനലിലെത്തും. അരുണ്‍കുമാറാണ് റിപ്പോര്‍ട്ടര്‍ വാര്‍ത്താ വിഭാഗം മേധാവി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)