വളരെ വേഗത്തില്‍ മരത്തില്‍ ചുറ്റിപ്പിണഞ്ഞുകൊണ്ട് മുകളിലേക്ക് കയറുന്ന പെരുമ്പാമ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പെരുമ്പാമ്പിന് ഇത്ര വേഗത്തില്‍ മരത്തിലൂടെ ചുറ്റിപ്പിണഞ്ഞ് കയറാന്‍ കഴിയുമെന്നത് കാണുന്ന എല്ലാവരിലും വലിയ അത്ഭുതമാണ് സൃഷ്ടിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് പെരുമ്പാമ്പ് മുകളിലെത്തുന്നത്. കാട്ടിനുള്ളില്‍ നിന്നുള്ള ഈ വീഡിയോ ആരാണ് എടുത്തതെന്ന് വ്യക്തമല്ല .ഫാസിനേറ്റിങ്ങ് എന്ന ട്വിറ്റര്‍ പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. ഏകദേശം 1.3 മില്യണ്‍ ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്.
How a Reticulated Python climbs a treepic.twitter.com/WyitiYScsK
— Fascinating (@fasc1nate) March 13, 2023