Sorry, you need to enable JavaScript to visit this website.

റോഹിംഗ്യകളെ തിരികെ കൊണ്ടുപോകാന്‍ മ്യാന്മര്‍ സംഘം വരുന്നു; ആദ്യ ലിസ്റ്റില്‍ 1140 പേര്‍

ധാക്ക- റോഹിംഗ്യ അഭയാര്‍ഥികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട്  മ്യാന്മര്‍ പ്രതിനിധി സംഘം ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നു. അഭയാര്‍ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ആദ്യഘട്ടത്തില്‍ തിരികെ കൊണ്ടുപോകുന്നവരുട രേഖകളും മറ്റും പരിശോധിക്കുകയാണ് ലക്ഷ്യം. മ്യാന്മറില്‍നിന്നുള്ള സര്‍ക്കാര്‍ പ്രതിനിധി സംഘം ഉടനെ വരുമെന്നല്ലാതെ എപ്പോഴായിരിക്കും സന്ദര്‍ശനമെന്നതിനെ കുറിച്ച് വ്യക്തമായ വിവരമില്ലെന്ന് ബംഗ്ലാദേശ് ഔദ്യോഗിക വക്താവ് പറഞ്ഞു. ബംഗ്ലാദേശിലെ അതിര്‍ത്തി ജില്ലയായി കോക്‌സസ് ബസാറിലെ ക്യാമ്പുകളില്‍ പത്ത് ലക്ഷത്തോളം റോഹിംഗ്യ അഭയാര്‍ഥികളാണുള്ളത്. 2017 ല്‍ മ്യാന്മര്‍ സൈന്യം നടത്തിയ വംശീയ ഉന്മൂലനത്തെ തുടര്‍ന്നാണ് ബംഗ്ലാദേശിലേക്ക് അഭയാര്‍ഥി പ്രവാഹമുണ്ടായത്. പുനരധിവാസത്തിനായുള്ള മാതൃകാ പദ്ധതിയില്‍ 1140 റോഹിംഗ്യകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇവരില്‍ 711 പേരുടെ രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കോക്‌സസ് ബസാറിലെ അഭയാര്‍ഥി, റിലീഫ് പുനരധിവാസ കമ്മീഷണര്‍ മുഹമ്മദ് മിസാനുറഹ് മാന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പട്ടികയില്‍ ബാക്കിയുള്ള 429 പേരില്‍ നവജാത ശിശുക്കളുമുണ്ട്. ഇവരുടെ പുനരധിവാസ പ്രക്രിയ ആരംഭിക്കാനിരിക്കുന്നു. ഇവരെ തിരികെ അയക്കാന്‍ തങ്ങള്‍ തയാറാണെന്നും എന്നാല്‍ എപ്പോള്‍ മ്യാന്മര്‍ സംഘം വരുമെന്നതിനെ കുറിച്ച് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News