ചെന്നൈ- തമിഴ്‌നാട്ടില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം. പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മറ്റു കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്്മണ്യന്‍ അഭ്യര്‍ഥിച്ചു.
ചൊവ്വാഴ്ച തമിഴനാട്ടില്‍ 40 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി കോവിഡ് കേസുകള്‍ കുറഞ്ഞിരുന്നുവെങ്കിലും വീണ്ടും ഉയരുന്ന സ്ഥിതിയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു.
അതിനിടെ മഹാരാഷ്ട്രയില്‍ എച്ച്3എന്‍2 വൈറസ് പടരുകയാണ് പുതുതായി 352 പകര്‍ച്ചപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യമന്ത്രി തനാജി സാവന്ത് പറഞ്ഞു. ഇവര്‍ക്ക് ചികിത്സ തുടരുകയാണെന്നും ജാഗ്രത പാലിക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഭീതി ആവശ്യമില്ലെന്നും എച്ച്3എന്‍2 ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നും സാവന്ത് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)