കൊച്ചി- അഭിനയ പ്രധാന്യമുള്ള വലിയ റോളുകള്‍ കിട്ടിയാലേ ഇനി മുതല്‍ അഭിനയിക്കുകയുള്ളൂവെന്ന് നടി സായി പല്ലവി തീരുമാനിച്ചുവെന്ന അഭ്യൂഹങ്ങളാണ് പരക്കുന്നത്. രണ്ടു വലിയ ചിത്രങ്ങളിലെ അവസരമാണ് പുതിയ തീരുമാനത്തിന്റെ പേരില്‍ സായി പല്ലവി നിരാകരിച്ചത്. മാസ്റ്ററിനു ശേഷം വിജയ് നായകനായി കശ്മീരില്‍ ചിത്രീകരണം പുരോഗമിക്കുന്ന ലിയോ എന്ന ചിത്രത്തിലെ വേഷം അവര്‍ വേണ്ടെന്നുവെച്ചതാണെന്നാണ് അഭ്യൂഹം. ലോകേഷ് കനകരാജാണ് ലിയോ ഒരുക്കുന്നത്.
അഭിനയ പ്രധാന്യവും വലുതുമായ റോളുകള്‍ മാത്രമേ ഇനി ചെയ്യുന്നുള്ളുവെന്നാണ് സായിയുടെ തീരുമാനം. അതുകൊണ്ടാണ് സൂപ്പര്‍താര ചിത്രങ്ങളിലേക്ക് അടക്കം ലഭിച്ച അവസരങ്ങള്‍ സായി പല്ലവി വേണ്ടെന്നു വെച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതിന്റെ ഭാഗമായാണ് ലോകേഷിന്റെ ലിയോയിലേക്കുള്ള ക്ഷണം സായി പല്ലവി നിരസിച്ചതെന്നും പറയുന്നു.
നേരത്തെ അജിത്ത് കുമാറിന്റെ തുനിവ് എന്ന ചിത്രത്തിലെ നായിക വേഷത്തിലേക്ക് സായി പല്ലവിയെ വിളിച്ചിരുന്നു. എന്നാല്‍ അഭിനയ പ്രധാന്യം ഇല്ലെന്ന് പറഞ്ഞ് അവസരം ഉപേക്ഷിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെയാണ് സായ് പല്ലവി അഭിനയരംഗത്തേക്ക് വന്നത്. മാരി 2, എന്‍ജികെ, ദിയ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ല. എന്നാല്‍, തെലുഗ് ചലച്ചിത്ര രംഗത്ത് എത്തിയ സായി അവിടെ വിജയം നേടി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)