കൊച്ചി- മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വെള്ളരിപട്ടണം' തിയേറ്ററിലേക്ക്. ഈ മാസം 24 നാണ് സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുക. നവാഗതനായ മഹേഷ് വെട്ടിയാറാണ് സംവിധാനം. സലിം കുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാല പാര്‍വതി, വീണ നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചക്കരക്കുടം എന്ന പഞ്ചായത്തിനെ കേന്ദ്രീകരിച്ച് കുടുംബപശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് വെള്ളരി പട്ടണം. ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിര്‍മാണം. മഞ്ജുവാര്യര്‍ കെ.പി. സുനന്ദയായാണ് ചിത്രത്തില്‍ എത്തുന്നത്. സഹോദരനായ കെ.പി. സുരേഷ് ആയിട്ടാണ് സൗബിന്‍ ഷാഹിര്‍ വേഷമിടുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ട്രെയിലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.