മുംബൈ- പീഡനത്തെത്തുടര്‍ന്ന് പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. 21 കാരനായ ബന്ധുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടുത്ത ബന്ധു നിരന്തരം പീഡിപ്പിച്ചതിനാല്‍ മനംനൊന്താണ് പെണ്‍കുട്ടി വീട്ടില്‍ ആത്മഹത്യ ചെയ്തത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിക്കുന്നത്. മുമ്പ് സഹോദരിയുടെ വീട്ടില്‍ വെച്ച് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രക്ഷപ്പെട്ടതിന് പിന്നാലെയും പ്രതി പീഡനം തുടര്‍ന്നു.