മുംബൈ- അവസരം നഷ്ടപ്പെട്ടെങ്കിലും ചെന്നൈയില്‍ ഒരു സംവിധായകന്റെ കെണിയില്‍നിന്ന് രക്ഷപ്പെട്ട
സംഭവം പറയാനുണ്ട് ബോളിവുഡ് താരം വിദ്യാബാലന്. ഹ്യൂമന്‍സ് ഓഫ് ബോംബെക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെന്നൈയിലുണ്ടായ ദുരനുഭവം അവര്‍ പങ്കുവെച്ചത്.
സിനിമകളിലെ അവസരങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യങ്ങള്‍ കൂടുതലായി നേരിട്ടിട്ടില്ലെങ്കിലും ഒരിക്കല്‍ തനിക്ക് അസ്വസ്ഥതയുണ്ടാക്കിയ സംഭവം നടന്നുവെന്നാണ് ദേശീയ അവാര്‍ഡ് ജേതാവായ വിദ്യാ ബാലന്‍ വെളിപ്പെടുത്തിയത്.
പേരു വെളിപ്പെടുത്താത്ത സംവിധായകനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സംഭവിച്ചത് ഓര്‍ത്തെടുത്ത അവര്‍ ആത്യന്തികമായി ആ പദ്ധതിയില്‍നിന്ന് തന്നെ ഒഴിവാക്കിയെന്നും പറഞ്ഞു. ഒപ്പിട്ട ഒരു സിനിമയില്‍ നിന്നാണ് ഒഴിവക്കപ്പെട്ടത്. ചിത്രീകരണത്തിനായി ചെന്നൈയില്‍ എത്തിയതിനുശേഷമായിരുന്നു സംവിധായകനുമായുള്ള കൂടിക്കാഴ്ച.
കോഫി ഷോപ്പില്‍ കണ്ടുമുട്ടിയതിനുശേഷമാണ് അയാള്‍ എന്റെ മുറിയിലേക്ക് പോകാമെന്ന് നിര്‍ബന്ധിച്ചുകൊണ്ടിരുന്നത്. എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. ഞാന്‍ തനിച്ചായിരുന്നു. പക്ഷെ റൂമിലെത്തിയപ്പോള്‍ വളരെ ബുദ്ധിപരമായ ഒരു കാര്യം ഞാന്‍ ചെയ്തു. രണ്ടു പേരും മുറിയിലേക്ക് കയറിയ ശേഷം ഞാന്‍ വാതില്‍ തുറന്നിട്ടു. പുറത്തുപോകുകയല്ലാതെ അയാള്‍ക്കുമുന്നില്‍ വേറെ വഴി ഇല്ലായിരുന്നു. സ്വയം സംരക്ഷണമാണ് വേണ്ടത്.ഒരു സ്ത്രീയുടെ സഹജാവബോധം. എന്നിട്ട് ആ സിനിമയില്‍ നിന്ന് താന്‍ പുറത്താക്കപ്പെട്ടുവെന്നും വിദ്യാബാലന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)