ചെന്നൈ-കാമുകിയോടൊപ്പമുള്ള മകന്റെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാതെ തമിഴ്‌നാട് കായിക യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിന്‍. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനാണ് ഉദയനിധി.
ഉദയനിധിയുടെ മകന്‍ ഇന്‍പനിധിയും പെണ്‍സുഹൃത്തും ചേര്‍ന്നുള്ള ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിനുപിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍. മകന് 18 വയസ്സ് കഴിഞ്ഞുവെന്നും ബാക്കി അവന്റെ സ്വകാര്യ കാര്യമാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉദയനിധി മറുപടി നല്‍കി.
മകന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ ചോദിക്കുന്നത്. എന്റെ മകന് 18 വയസുകഴിഞ്ഞു. അതുകൊണ്ട് തന്നെ അവന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതികളുണ്ട്. തനിക്കും മകനും ഭാര്യയ്ക്കും ഇടയില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ പറയാന്‍ സാധിക്കില്ല- ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഉദയനിധിയുടെയുടെ മകന്‍ ഇന്‍പനിധിയുടെയും കാമുകിയുടേയും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സ്‌നേഹിക്കുന്നതിനും സ്‌നേഹം പ്രകടിപ്പിക്കുന്നതിനും വിലക്കില്ലെന്നാണ് ഉദയനിധിയുടെ ഭാര്യ കൃതിക ഉദയനിധി നേരത്തെ വ്യക്തമാക്കിയിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)