ബെംഗളുരു : ബെംഗളുരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എയര്‍ഹോസ്റ്റസ് വീണ് മരിച്ച സംഭവത്തില്‍ ഇവരുടെ ആണ്‍ സുഹൃത്തായ കാസര്‍ഗോഡ് സ്വദേശിയെ ബെംഗളൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളുരുവില്‍ സോഫ്റ്റ് വെയര്‍ എഞ്ചീനീയറായ ആദേശിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഹിമാചല്‍ പ്രദേശ് സ്വദേശിനി അര്‍ച്ചന ധിമാനെയാണ് (28) കഴിഞ്ഞ ദിവസം ആദേശിന്റെ ബെംഗളൂരുവിലെ കോറമംഗലയിലുള്ള ഫ്‌ളാറ്റിന്റെ നാലം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ആദേശും അര്‍ച്ചനയും കഴിഞ്ഞ ആറുമാസത്തോളമായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച ആദേശിനെ കാണാനായി ഫ്‌ളാറ്റിലെത്തിയ അര്‍ച്ചനയും ആദേശും മാളില്‍ സിനമയ്ക്ക് പോയിരുന്നു. രാത്രിയോടെ തിരിച്ചെത്തിയ ഇവര്‍ തമ്മില്‍ വഴക്കിടുകയും അര്‍ച്ചന ഫ്‌ളാറ്റില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നുവെന്നും ആദേശ് പറയുന്നത്. എന്നാല്‍ അര്‍ച്ചനയെ ആദേശ് ഫ്‌ളാറ്റില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയാണുണ്ടായതെന്നാണ് അര്‍ച്ചനയുടെ ബന്ധുക്കളുടെ ആരോപണം. ആദേശിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്.