ജിദ്ദ- സൗദി അറേബ്യയുടെ ആകാശത്ത് വൻതോതിൽ മഴ മേഘങ്ങളുടെ സാന്നിധ്യം. ഇന്ന്(തിങ്കൾ)സൂര്യോദയത്തിന്റെ സമയത്താണ് ഉപഗ്രഹങ്ങൾ പകർത്തിയ ദൃശ്യങ്ങളിലാണ് മഴമേഘങ്ങളുടെ സാന്നിധ്യം ദൃശ്യമായത്. സൗദിയുടെ തെക്ക്, കിഴക്കൻ മേഖലകളിൽ വലിയ അളവിൽ മഴമേഘങ്ങളുടെ സാന്നിധ്യം ചിത്രത്തിലുണ്ട്. ഹായിൽ, ഖസിം, മദീന, ഹഫർ ബാത്തിൽ, ഖൈസുമ എന്നിവിടങ്ങളിലും വടക്കൻ റിയാദ് മേഖലയുടെ ചില ഭാഗങ്ങളിലും മൂടൽമഞ്ഞ് വ്യാപകമായതായും ദൃശ്യങ്ങളിലുണ്ട്. ഇന്നലെ (ഞായറാഴ്ച) രാജ്യത്ത് അനുഭവപ്പെട്ട കനത്ത ഇടിമിന്നലിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പുലർച്ചെ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടത്.