Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇസ്ലാമിക് പോർട്ടിൽ കാറുകൾ ലേലത്തിൽ വിൽക്കുന്നു

ജിദ്ദ- ജിദ്ദയിലെ ഇസ്ലാമിക്  പോർട്ടിലെ കസ്റ്റംസിൽ കാറുകളും വിവിധ സാധനങ്ങളും ലേലത്തിൽ വിൽക്കുന്നു. അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലേലത്തിൽ പ്രവേശിക്കുന്നതിന്, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ പേരിൽ സാക്ഷ്യപ്പെടുത്തിയ ഒരു ചെക്ക് മുഖേന നിർബന്ധിത ഇൻഷുറൻസ് തുകയായ 30,000 റിയാൽ അടയ്ക്കണം. ലേലം ഉറപ്പിച്ച ഉടൻ തന്നെ തുക മുഴുവൻ അടക്കണം. 15% നിരക്കിൽ മൂല്യവർധിത നികുതിയും അടക്കണം. 

വിൽപ്പന റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാലയളവിനുള്ളിൽ വിറ്റ സാധനങ്ങൾ പോർട്ടിൽനിന്ന് മാറ്റണം. നിശ്ചിത സമയത്തിനകം മാറ്റിയില്ലെങ്കിൽ വീണ്ടും ലേലത്തിൽ വിലക്കും.
 

Latest News