ലോസ്ഏഞ്ചല്‍സ്-ആര്‍ ആര്‍ ആറിലെ 'നാട്ടു നാട്ടു' ഗാനത്തിന് ഓസ്‌കാര്‍. സംഗീത സംവിധായകന്‍ എം എം കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്‌കാരം ഏറ്റുവാങ്ങി. പുരസ്‌കാരം ഇന്ത്യയ്ക്ക് നമ്മാനിക്കുന്നുവെന്ന് കീരവാണി പ്രതികരിച്ചു.
ഒറിജനല്‍ സോംഗ് വിഭാഗത്തിലാണ് ഈ തകര്‍പ്പന്‍ ഗാനം ഓസ്‌കാര്‍ നേടുന്നത്. 2009ല്‍ ഗുല്‍സാറിന്റെ വരികളില്‍ എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തിയ സ്ലംഡോഗ് മില്യനയറിലെ ' ജയ് ഹോ യ്ക്ക് ശേഷം ആദ്യമായിട്ടാണ് ഇന്ത്യയില്‍ ഓസ്‌കാര്‍ എത്തുന്നത്. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ എലിഫെന്റ് വിസ്പേഴ്‌സും പുരസ്‌കാരം നേടി. കാര്‍ത്തിക് ഗോണ്‍സാല്‍വെയും ഗുണീത് മോങ്കെയുമാണ് സംവിധാനം ചെയ്തത്.തമിഴ്‌നാട്ടിലെ മുതുമല ദേശീയോദ്യാനം പശ്ചാത്തലമാക്കിയാണ് ഈ ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. രഘു എന്ന ആനക്കുട്ടിയെ വളര്‍ത്തുന്ന ബൊമ്മന്റെയും ബെല്ലിയുടെയും കഥയാണ് ഈ ഹൃസ്വചിത്രം പറയുന്നത്.