Sorry, you need to enable JavaScript to visit this website.

അമിത് ഷാ പങ്കെടുത്ത യോഗത്തില്‍ വൈകിയെത്തിയ നേതാക്കള്‍ ഔട്ട്, ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കാത്തത് ചര്‍ച്ച

തൃശൂര്‍-കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത യോഗത്തില്‍ വൈകിയെത്തിയ നേതാക്കളെ  പങ്കെടുപ്പിച്ചില്ല. ബി.ജെ.പി തൃശൂര്‍ പാര്‍ലമെന്റ് ഭാരവാഹി യോഗത്തില്‍ നിന്നാണു വൈകിയെത്തിയവരെ ഒഴിവാക്കിയത്. ബി.ജെ.പി നേതാവ് നാഗേഷ്  ഉള്‍പ്പടെയുള്ള പല  നേതാക്കള്‍ക്കും പങ്കെടുക്കാന്‍ പറ്റിയില്ല. ഉച്ചയ്ക്കു രണ്ടിനു നടക്കുമെന്ന് നേരത്തെ അറിയിച്ച യോഗമാണ് അമിത് ഷായുടെ യാത്ര വൈകിയതു കാരണം രാത്രിയിലേക്കു മാറ്റിയത്. തേക്കിന്‍കാട് നടന്ന പൊതുസമ്മേളനത്തിനു ശേഷമാണു ഭാരവാഹികളുടെ യോഗം ചേര്‍ന്നത്. എന്നാല്‍ മറ്റുള്ളവര്‍ക്കു കുറച്ചു സമയം കഴിഞ്ഞാണ് എത്താനായത്. പരിപാടി തുടങ്ങിയ ശേഷം ആരെയും ഹാളിലേക്കു കടത്തി വിട്ടില്ല. നാഗേഷ് ഉള്‍പ്പടെയുള്ളവര്‍ യോഗത്തിനു നില്‍ക്കാതെ ഹോട്ടല്‍ വിട്ടു പോയി. യോഗത്തില്‍ പാര്‍ട്ടി പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍, സുരേഷ് ഗോപി, ഇ. ശ്രീധരന്‍, കുമ്മനം രാജശേഖരന്‍, മുന്‍ ഡി.ജി.പി ജേക്കബ് തോമസ്, എം.ടി. രമേശ്, സി.കെ. ജാനു, നടന്‍ ദേവന്‍, പാര്‍ട്ടി ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
അതിനിടെ,  അമിത് ഷാ തൃശൂരില്‍ പങ്കെടുത്ത പരിപാടികളിലും യോഗത്തിലും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ പങ്കെടുക്കാത്തതു ചര്‍ച്ചയായി. പാര്‍ട്ടി പരിപാടികളില്‍നിന്നും വിട്ടുനില്‍ക്കാന്‍ നേരത്തെ ശോഭ സുരേന്ദ്രന്‍ സ്വയംസന്നദ്ധത അറിയിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക പരിപാടികളിലൊന്നും ശോഭ സുരേന്ദ്രന്‍ പേര് ഇതിനാല്‍ വെച്ചിരുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News