Sorry, you need to enable JavaScript to visit this website.

ബംഗളൂരു-മൈസൂരു അതിവേഗ പാത മോഡി ഉദ്ഘാടനം ചെയ്തു

ബംഗളൂരു- ബംഗളൂരു-മൈസൂരു അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. കർണാടകയിലെ മാണ്ഡ്യയിലാണ് റോഡ് ഉദ്ഘാടനം ചെയ്തത്. 8,480 കോടി രൂപ ചെലവിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ഇതോടെ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം 3 മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ മോഡി റോഡ് ഷോയും നടത്തി. ഐ.ഐ.ടി ധാർവാഡ്, മൈസൂരു-ഖുഷൽനഗർ നാലുവരി പാത, ഹുബ്ബള്ളി സ്റ്റേഷനിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം എന്നിവയുൾപ്പെടെ 16,000 കോടി രൂപയുടെ ഒന്നിലധികം പദ്ധതികളുടെ തറക്കല്ലിടലും മോഡി നിർവഹിക്കും. പത്തുവരിയുള്ള അതിവേഗ പാതയാണ് ബംഗളൂരു-മൈസൂർ പാത. ജനങ്ങൾ നൽകുന്ന സ്‌നേഹം വികസനമായി തിരിച്ചുനൽകുമെന്ന് മോഡി വ്യക്തമാക്കി. ബംഗളൂരുവിൽനന്ന് കേരളത്തിലേക്കും ഇതുവഴി യാത്ര സമയം കുറയും.
 

Latest News