അഗര്‍ത്തല- ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എം.പിമാരുടെ വാഹനത്തിനനേരെ ബി.ജെ.പി ആക്രമണം. എളമരം കരീം ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു എം.പിമാരുടെ സംഘം.
ത്രിപുരയിലെ ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകരുടെ സംഘമെത്തി ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് എളമരം കരീം പറഞ്ഞു.
സി.പി.എം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എം.പി അബ്ദുള്‍ മാലിക് എന്നിവര്‍ പ്രദേശവാസികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ആക്രമണം. അക്രമികള്‍ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തതായും ഞങ്ങളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും എളമരം കരീം പറഞ്ഞു. ഇത്തരം ആക്രമണം കൊണ്ടൊന്നും പ്രതിപക്ഷ എം.പിമാരുടെ സന്ദര്‍ശനം തടയാനാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)