കൊണ്ടോട്ടി- പഴയങ്ങാടി സ്വദേശിനിയെ വിവാഹം ചെയ്ത് സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ച് മുങ്ങിയ പ്രതി പിടിയില്‍. ആലപ്പുഴ വണ്ടാനത്തുള്ള ഇഖ്ബാല്‍ (48 ) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ എസ് പി ഭാരത് റെഡ്ഡിയുടെ കീഴിലുള്ള ലോങ്ങ് പെന്റിങ് സ്‌ക്വാഡിലെ അംഗങ്ങളായ മുഹമ്മദ് മുസ്തഫ, ബിജു വി പി, മുഹമ്മദ് അഷ്‌റഫ് എന്നിവര്‍ ചേര്‍ന്നാണ് ആലപ്പുഴ വണ്ടാനത്തുള്ള വീട്ടില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മറ്റൊരു വിവാഹം കഴിച്ച് വണ്ടാനത്ത് താമസിച്ച് വരികയായിരുന്നു. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)