Sorry, you need to enable JavaScript to visit this website.

മൂന്നു ബാലന്മാരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സൗദി പൗരന് വധശിക്ഷ നടപ്പാക്കി

റിയാദ്- മൂന്നു ബാലന്മാരെ വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സൗദി പൗരന്‍ ഹാനി ബിന്‍ ഈസ ബിന്‍ മുഹമ്മദ് അല്‍അവാദിന് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വ്യത്യസ്ത സംഭവങ്ങളിലാണ് ഇയാള്‍ ബാലന്മാരെ തട്ടിക്കൊണ്ടുപോയിരുന്നത്.
മക്ക പ്രവിശ്യയില്‍ രണ്ടു ഭീകരര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്മാരായ അലി ബിന്‍ ഉമര്‍ ബിന്‍ മൂസ അല്‍അഹ്മരി, ഇബ്രാഹിം ബിന്‍ അലി ബിന്‍ മര്‍ഇ ഹുറൂബി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.
ഇരുവരും ഭീകര സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ആയുധങ്ങളും വെടിയുണ്ടകളും ലഭ്യമാക്കുകയും സുരക്ഷാ സൈനികരെ വധിക്കാന്‍ ലക്ഷ്യമിട്ട് സുരക്ഷാ വകുപ്പ് കേന്ദ്രങ്ങള്‍ നിരീക്ഷിക്കുകയും ചിത്രീകരിക്കുകയും ചെയ്തിരുന്നു. ഇബ്രാഹിം ഹുറൂബി ഭീകര സംഘാംഗങ്ങള്‍ക്ക് ധന, മാനസിക പിന്തുണ നല്‍കുകയും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ബോംബുകള്‍ നിര്‍മിക്കാന്‍ ശ്രമിക്കുകയും സുരക്ഷാ സൈനികരെയും സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങളും ലക്ഷ്യമിട്ട് ചാവേറാക്രമണത്തിന് പദ്ധതിയിടുകയും ചെയ്തതായും ഭീകരനായ അലി അല്‍അഹ്മരി ഭീകര സംഘത്തെ പിന്തുണക്കുകയും ഭീകര നേതാവിന് അനുസരണ പ്രതിജ്ഞ ചെയ്യുകയും ബെല്‍റ്റ് ബോംബ് കൈവശം വെക്കുകയും ചെയ്തതായും തെളിഞ്ഞിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News