കൊച്ചി- സിനിമാ താരം ബാല നിലവില്‍ ഐസിയുവില്‍ തന്നെയാണ് തുടരുന്നതെന്ന് അടുത്ത വൃത്തങ്ങള്‍. ആരോഗ്യ നില തൃപ്തികരമാണെന്നും മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നും അധികൃതര്‍ പറഞ്ഞു. കുറച്ച് ദിവസം കൂടി ബാല ഐസിയുവില്‍ തന്നെ തുടരുമെന്നാണ് അറിയാന്‍ കഴിഞ്ഞ വിവരം. തിങ്കളാഴ്ചയാണ് ബാലയെ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ മുന്‍ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും സന്ദര്‍ശിച്ചിരുന്നു.