ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ജീ, നീറ്റ് പരീക്ഷകള്‍ക്കുള്ള പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. ഇന്ത്യയില്‍ എന്‍ജിനീയറിംഗ്, മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷക്കായുള്ള കോച്ചിംഗ് സ്‌കൂളിന്റെ പിന്തുണയോടെ ആരംഭിക്കണമെന്നത് ദീര്‍ഘകാലമായി രക്ഷിതാക്കള്‍ ഉന്നയിക്കുന്ന ആവശ്യമാണ്. ഇന്ത്യന്‍ എംബസിയുടേയും ഹയര്‍ ബോര്‍ഡിന്റെയും മാര്‍ഗനിര്‍ദേശങ്ങളോടെയാണ് ജീ ആന്റ് നീറ്റ് ട്രെയിനിംഗ് പ്രോഗ്രാം (ജെ.എന്‍.ടി.പി) ആരംഭിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന്‍ അറിയിച്ചു.
9,10,11 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പ്രവേശനം. നേരിട്ടുള്ള ക്ലാസുകളായിരിക്കും. എന്‍ട്രന്‍സിലൂടെയാണ് വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുക. എന്‍ട്രന്‍സ് പരീക്ഷ സൗജന്യമായിരിക്കും. കോച്ചിംഗിനുള്ള ഫീ പിന്നീട് അറിയിക്കും.
താല്‍പര്യമുള്ള രക്ഷിതാക്കള്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ഫോം പൂരിപ്പിച്ചു നല്‍കണം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)