മുസ്ലിം സ്ത്രീകളെ ഉപദ്രവിക്കുന്ന വീഡിയോ ആഘോഷമാക്കി മോഡി ഫോളോ ചെയ്യുന്ന ട്വിറ്റര്‍ ഉപയോക്താവ്

ന്യൂദല്‍ഹി- ഹോളി ആഘോഷത്തിനിടെ മുസ്ലിം സ്ത്രീയെ ആള്‍ക്കൂട്ടം ഉപദ്രവിക്കുന്ന വീഡിയോ ആഘോഷമാക്കി സംഘ്പരിവാര്‍ പ്രവര്‍ത്തകന്‍. സോഷ്യല്‍ മീഡിയ സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫോളോ ചെയ്യുന്ന സുശാന്ത് കുമാര്‍ റായി എന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ് മുസ്ലിം സ്ത്രീക്ക് ഹോളി ദിനത്തിലുണ്ടായ ദുരനുഭവത്തിന്റെ വീഡിയോ ഷെയര്‍ ചെയ്ത് ആഘോഷിക്കുന്നത്. ഹിന്ദു ദേശീയവാദിയെന്നും അഭിമാനിയായ ഇന്ത്യക്കാരനെന്നുമൊക്കെയാണ് ഇയാള്‍ ഫേസ് ബുക്ക് പ്രൊഫൈലില്‍ അവകാശപ്പെടുന്നത്.  
മൂന്ന് സ്ത്രീകള്‍ ഇ- റിക്ഷയില്‍ ഇരിക്കുന്നതാണ് വീഡിയോ. രണ്ടുപേര്‍ ബുര്‍ഖ ധരിച്ചപ്പോള്‍ മൂന്നാമത്തെയാള്‍ മഞ്ഞ തുണികൊണ്ടാണ് മുഖം മറച്ചത്.
ജനക്കൂട്ടം റിക്ഷയ്ക്ക് സമീപം എത്തിയപ്പോള്‍ ബുര്‍ഖ ധരിച്ച സ്ത്രീകളില്‍ ഒരാള്‍ നിറങ്ങള്‍ ഒഴിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നത് കാണാം. അതേസമയം, പിന്നില്‍ നിന്ന് ഒരാള്‍ അവരുടെ മേല്‍ ബക്കറ്റ് നിറയെ വെള്ളം ഒഴിച്ചു. തുടര്‍ന്ന് ഇവരുടെ റിക്ഷ സുരക്ഷകണക്കിലെടുത്ത് പെട്ടെന്ന് ഓടിച്ചു പോകുകയായിരുന്നു.

 

 

 

Latest News