റിയാദ്- ജിസിസി രാജ്യങ്ങളിലെ റിയല്‍ എസ്‌റ്റേറ്റ് പ്രോജക്റ്റുകളുടെ മൂല്യം കണക്കാക്കുമ്പോള്‍ ഏറ്റവും മുന്നില്‍ സൗദി അറേബ്യ. രണ്ടാം സ്ഥാനത്ത് യു.എ.ഇ. നിലവില്‍ 1.36 ട്രില്യണ്‍ ഡോളറാണ് ഈ മേഖലയിലെ ആകെ റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം. ഇതില്‍ സിംഹഭാഗവും സൗദി അറേബ്യയുടേതാണ്. ഏകദേശം 64.5%, അതായത് ഏകദേശം 877 ബില്യണ്‍ ഡോളറിന്റെ പദ്ധതികള്‍. സി.ബി.ആര്‍.ഇയുടെ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്.
മൊത്തം പ്രാദേശിക വിപണി വിഹിതത്തിന്റെ 21.6% ഉള്ള യു.എ.ഇയാണ് രണ്ടാമത്തെ വലിയ വിപണി. ഈ വര്‍ഷം മിഡില്‍ ഈസ്റ്റില്‍ ഉടനീളം റിയല്‍ എസ്‌റ്റേറ്റ് മേഖല വലിയ വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന എണ്ണ വിലയും ശക്തമായ സാമ്പത്തിക വളര്‍ച്ചയും നിക്ഷേപ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)