കൊച്ചി- 'കൂടും തേടി'യില്‍ തുടങ്ങി രേവതിക്കൊരു പാവക്കുട്ടി, സന്മനസുള്ളവര്‍ക്ക് സമാധാനം, പട്ടണപ്രവേശം, മഴവില്‍ക്കാവടി, ഒരു മറവത്തൂര്‍ കനവ്, സമ്മര്‍ ഇന്‍ ബത്‌ലഹേം, ദേവദൂതന്‍, അപൂര്‍വ രാഗം, ഒരു മുറെ വന്തു പാര്‍ത്തായ, നീയും ഞാനും, കുറി തുടങ്ങി മലയാളികള്‍ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച കോക്കേഴ്‌സിന്റെ പേരിടാത്ത പുതിയ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് തുടക്കമായി. സിനിമയുടെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും.
'ലൂക്ക', 'മിണ്ടിയും പറഞ്ഞും' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ്, വസിഷ്ട് ഉമേഷ്, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമോദ് മോഹന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ കൊ-ഡയറക്ടറും പ്രമോദ് മോഹനാണ്. ഒരുമിച്ചപ്പോളൊക്കെ ഹിറ്റുകള്‍ സമ്മാനിച്ച കോക്കേഴ്‌സ്- വിദ്യാസാഗര്‍ കോമ്പോയാണ് ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. യുവ കവികളില്‍ ശ്രദ്ധേയനായ വിനായക് ശശികുമാറിന്റെതാണ് വരികള്‍.
ശ്യാമപ്രകാശ് എം. എസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജല്‍ പി. വിയും അരുണ്‍ ബോസും ചേര്‍ന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: കെ. ആര്‍. പ്രവീണ്‍, പ്രൊജക്ട് ഡിസൈനര്‍: നോബിള്‍ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍: ജോബി സോണി തോമസ് ആന്റ് പ്രശാന്ത് പി. മേനോന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, കാസ്റ്റിംങ് ഡയറക്ടര്‍: ശരണ്‍ എസ്. എസ്, പി. ആര്‍. ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: സേതു അത്തിപ്പിള്ളില്‍, ഡിസൈന്‍സ്: റിഗെയില്‍ കോണ്‍സപ്റ്റ്‌സ്, പബ്ലിസിറ്റി: ഹൈപ്പ്.