ന്യൂദല്‍ഹി- എയര്‍സെല്‍-മാക്സിസ് കള്ളപ്പണക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ ജൂലൈ 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ്. ഒന്നാം യുപിഎ ഭരണകാലത്ത് ചിദംബരം മന്ത്രിയായിരിക്കെ 2006-ല്‍ ഫോറിന് ഇന്‍വെസ്റ്റമെന്റ് പ്രൊമോഷന് ബോര്‍ഡ് നല്കിയ അനുമതി എയര്‍സെല്‍-മാക്സിസ് കള്ളപ്പണം ഇടപാടിനു അവസരമൊരുക്കിയെന്നാണ് കേസ്. സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമാണ് കേസ് അന്വേഷിച്ചു വരുന്നത്. കേസില്‍ വിശദമായ മറുപടി നല്‍കുന്നതിന് ഇഡി കോടതിയോട് കൂടുതല്‍ സമയം തേടി. കേസ് കോടതി വീണ്ടും ജൂലൈ 10ന് പരിഗണിക്കും. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിനെതിരായ കേസിലും വാദം കേള്‍ക്കുന്നത് ഇതേദിവസമാണ്. എയര്‍സെല്‍-മാക്സിസ് കേസില്‍ ഫെബ്രുവരിയിലാണ് കാര്‍ത്തിയെ സിബിഐ അറസ്റ്റ് ചെയ്തത്.
ബോര്‍ഡിന്റെ അനുമതിക്കു തൊട്ടുപിറകെ എയര്‍സെല്‍ 26 ലക്ഷം രൂപ കാര്‍ത്തി ചിദംബരത്തിന്റെ കമ്പനിക്കു കൈമാറിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ വാദം.