കണ്ണൂര്‍- സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനെത്തിയ പഴയ കാമുകാനോടൊപ്പം 41 കാരിയായ വീട്ടമ്മ ഒളിച്ചോടിയതായി പരാതി.
കണ്ണൂരിലെ കണ്ണപുരത്താണ് സംഭവം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടത്തിയിരുന്നത്. ഇതില്‍ പങ്കെടുക്കാനെത്തിയ വീട്ടമ്മ തന്റെ പഴയ കാമുകനെ കണ്ടുമുട്ടി. വീട്ടമ്മ മുന്‍സഹപാഠിയുമായി വീണ്ടും അടുപ്പത്തിലാവുകയും ഒളിച്ചോടുകയുമായിരുന്നുവെന്ന് പറയുന്നു. പട്ടുവം സ്വദേശിനിയാണ് മുന്‍സഹപാഠിക്കൊപ്പം ഒളിച്ചോടിയത്. പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തിനായി പോയ ഭാര്യയെ രാത്രിയായിട്ടും കാണാതായതോടെ ഭര്‍ത്താവ് പരിചയമുള്ള സ്ഥലത്തെല്ലാം അന്വേഷിച്ചു.
രാത്രി ഏറെ വൈകിയിട്ടും കണ്ടെത്താന്‍ കഴിയാതെ വന്നതോടെ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് പട്ടുവം സ്വദേശിയായ ഒരാളെ കൂടി കാണാതായതായി മനസ്സിലാക്കി.
വീട്ടമ്മയ്‌ക്കൊപ്പം യുവാവും പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്തതായി പോലീസ് സ്ഥിരീകരിച്ചു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരും മലപ്പുറമെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കേസെടുത്ത പോലീസ് ഇവര്‍ക്കായി മലപ്പുറത്ത് അന്വേഷണം നടത്തും.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)