റിയാദ് - കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പങ്ങളില്‍ വന്‍ നാശനഷ്ടം നേരിട്ട തുര്‍ക്കിക്ക് സൗദി അറേബ്യയുടെ വക 500 കോടി ഡോളര്‍ സഹായം. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണം തുര്‍ക്കി സെന്‍ട്രല്‍ ബാങ്കില്‍ 500 കോടി ഡോളറിന്റെ ഡെപ്പോസിറ്റ് നടത്താനുള്ള കരാറില്‍ സൗദി ഡെവലപ്‌മെന്റ് ഫണ്ട് ചെയര്‍മാന്‍ അഹ്മദ് അല്‍ഖതീബ് ഒപ്പുവെച്ചു. തുര്‍ക്കി സെന്‍ട്രല്‍ ബാങ്കിനെ പ്രതിനിധീകരിച്ച് ഗവര്‍ണര്‍ ഡോ. ശഹാബ് കവ്ജീഗഌ കരാറില്‍ ഒപ്പുവെച്ചു. സൗദി അറേബ്യയും തുര്‍ക്കിയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെയും ശക്തമായ സഹകരണത്തിന്റെയും തുടര്‍ച്ചയെന്നോണമാണ് പുതിയ സഹായം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)