താനെ- ഹോം വര്‍ക്ക് ചെയ്യാത്തതിനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിനും രണ്ട് വിദ്യാര്‍ഥികളെ തല്ലിച്ചതച്ചുവെന്ന പരാതിയില്‍ ട്യൂഷന്‍ അധ്യാപികക്കെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.
ഭീവണ്ടിയിലെ ഗോകുല്‍ നഗര്‍ പ്രദേശത്തെ 10, 12 വയസ്സായ സഹോദരങ്ങള്‍ ടീച്ചറുടെ വീട്ടിലാണ് ട്യൂഷന് എത്തിയിരുന്നത്. സംഭവ ദിവസം ടീച്ചര്‍ കുട്ടികളെ തല്ലിച്ചതച്ചുവെന്ന് നിസാംപുര പോലീസ് പറഞ്ഞു. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിനെ തുടര്‍ന്നാണ് ടീച്ചര്‍ മര്‍ദിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)