മലപ്പുറത്ത് വീട്ടില്‍ അതിക്രമിച്ച് കയറി പീഡനം, പ്രതിക്ക് ജാമ്യമില്ല

മഞ്ചേരി-പതിനാലുകാരിയായ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ സ്‌കൂള്‍ വാഹനത്തിന്റെ ഡ്രൈവറുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി തള്ളി.  മലപ്പുറം ഹാജിയാര്‍പള്ളി കൈനോട് ചെറുകാട്ടില്‍ മുഹമ്മദ് ഷിബിലി (24)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എസ്.നസീറ തള്ളിയത്.  2022 സെപ്തംബര്‍ 12ന് രാത്രി പത്തരമണിക്ക് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയാണ്  കേസ്.  2023 ഫെബ്രുവരി 11 ന് മലപ്പുറം വനിതാ സെല്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മറ്റൊരു സംഭവത്തില്‍ ഡ്രൈവറെ വലിച്ചിറക്കി കാര്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നാലാം പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.  എടവണ്ണ കുന്നുംപുറം കൊടക്കോടന്‍ മുഹമ്മദ് അഫീഫി(32)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്.  2023 ജനുവരി 24ന് പുലര്‍ച്ചെ രണ്ടു മണിക്ക് പാണ്ടിക്കാട് നിയോ ആശുപത്രി പരിസരത്താണ് സംഭവം.  പരാതിക്കാരനെയും സുഹൃത്തിനെയും കാറില്‍ നിന്നു വലിച്ചിറക്കി ഏഴംഗ സംഘം ബലേനോ കാറും അതിനകത്തുണ്ടായിരുന്ന 25000 രൂപയും തട്ടിക്കൊണ്ടു പോയിയെന്നാണ് കേസ്. ഫെബ്രുവരി 17ന് പാണ്ടിക്കാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ എത്തിയ കിയോ കാറും തട്ടിക്കൊണ്ടുപോയ ബലേനോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News