Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഗർഭപാത്രത്തിൽനിന്നുതന്നെ സംസ്‌കാരം ശീലിപ്പിക്കാൻ ആർ.എസ്.എസ്, ഗർഭസ്ഥ ശിശുവിന് 500 വാക്കുകൾ പഠിക്കാമെന്ന്

ന്യൂദൽഹി-ഗർഭപാത്രത്തിൽ വെച്ചു തന്നെ കുഞ്ഞുങ്ങൾക്ക് സംസ്‌കാരം പഠിപ്പിക്കാനുള്ള പദ്ധതിയുമായി ആർ.എസ്.എസിൽ അഫിലിയേറ്റ് ചെയ്ത സംഘടന. സംവർദ്ധിനി ന്യാസ് എന്ന സംഘടനയാണ് ഗർഭിണികൾക്കായി ഗർഭ സംസ്‌കാരം എന്ന പേരിൽ ക്യാംപെയിൻ ആരംഭിച്ചിരിക്കുന്നത്. സംഘടനയുടെ ദേശീയ സെക്രട്ടറി മാധുരി മറാത്തെയാണ് ഇക്കാര്യം പറഞ്ഞത്.
ഗൈനക്കോളജിസ്റ്റുകൾ, ആയുർവേദ ഡോക്ടർമാർ, യോഗ പരിശീലകർ എന്നിവരെ ഉൾപ്പെടുത്തി  'ഗർഭത്തിലെ ശിശുക്കൾക്ക് സാംസ്‌കാരിക മൂല്യങ്ങൾ നൽകുന്നതിനാണ് നീക്കം. ഗീത, രാമായണം, യോഗാഭ്യാസം എന്നിവ ഉൾക്കൊള്ളുന്ന ഒരു പരിപാടിയാണിത്. ഗർഭാവസ്ഥ മുതൽ രണ്ടു വയസുവരെ നീണ്ടു നിൽക്കുന്ന പദ്ധതിയാണ് ആസൂത്രണം ചെയ്തത്. രാമായണത്തിലെ ഗീതാശ്ലോകങ്ങൾ ആലപിക്കുന്നതിന് ഊന്നൽ നൽകും. ഗർഭപാത്രത്തിലുള്ള ഒരു കുഞ്ഞിന് 500 വാക്കുകൾ വരെ പഠിക്കാൻ കഴിയുമെന്ന് മാധുരി മറാത്തെ പറഞ്ഞു. ഈ കാമ്പെയ്‌നിന്റെ ലക്ഷ്യം ഗർഭപാത്രത്തിൽ വെച്ച് കുഞ്ഞിന് സംസ്‌കാരവും മൂല്യങ്ങളും പഠിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുന്ന ഒരു പ്രോഗ്രാം വികസിപ്പിക്കും. കുഞ്ഞിന് രണ്ട് വയസ്സ് തികയുന്നതുവരെ ഈ പ്രക്രിയ തുടരുമെന്നും മറാത്തെ പറഞ്ഞു.1,000 സ്ത്രീകളെയെങ്കിലും പദ്ധതിക്ക് കീഴിൽ എത്തിക്കും. കാമ്പെയ്‌നിന്റെ ഭാഗമായി ഞായറാഴ്ച ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ സംഘടിപ്പിച്ച ശില്പശാലയിൽ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റുകൾ പങ്കെടുത്തുവെന്ന് സംഘടന അവകാശപ്പെട്ടു.
 

Latest News