മാമാട്ടിക്കുട്ടിയമ്മയായെത്തിയ ശാലിനിയെ ഓര്‍മയില്ലേ. ശാലിനിയുടെ അനുജത്തി ശ്യാമിലിയ്ക്ക് ചേച്ചിയുടെ ഭര്‍ത്താവിനെ പറ്റി നല്ല മതിപ്പാണ്. തെന്നിന്ത്യയിലെ സൂപ്പര്‍താര ദമ്പതികളാണ് അജിത്തും ശാലിനിയും. അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. മക്കളുടെ സ്‌കൂള്‍ പരിപാടികളിലൊക്കെ താരജാഡയില്ലാതെ അജിത്ത് പങ്കെടുക്കാറുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ, അജിത്തിന്റെയും ശാലിനിയുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലി. അജിത്ത് നല്ല മനുഷ്യനാണെന്നും പ്രണയകാലത്ത് ചേച്ചിക്ക് ധാരാളം പൂക്കള്‍ നല്‍കുമായിരുന്നുവെന്നും ശ്യാമിലി പറഞ്ഞു. ശാലിനിയുടെ അജിത്തിന്റെയും പ്രണയത്തില്‍ പ്രധാന പങ്കുവഹിച്ചത് ഞാനാണ്. ശാലിനിക്ക് അജിത്ത് പൂക്കള്‍ അയക്കുമായിരുന്നു. അത് കൃത്യമായി വീട്ടില്‍ എത്തിക്കുന്നത് എന്റെ ജോലിയായിരുന്നു. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്.
അവരുടെ ബന്ധത്തില്‍ നിന്ന് നമുക്ക് പഠിക്കാനുള്ളത് സ്വാതന്ത്ര്യമാണ്. രണ്ടുപേര്‍ക്കുമിടയില്‍ സ്വാതന്ത്ര്യം കൂടുതലാണ്. പങ്കാളിയ്ക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍ ആ ബന്ധം കൂളായി പോകുമെന്നാണ് കരുതുന്നത്. ബൈക്ക് റേസിങ്, ഫോട്ടോഗ്രാഫി, പാചകം എന്നിവയിലാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. നല്ല തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എന്റെ ചേച്ചിയാണ് നല്ലത്. എന്തൊക്കെ ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ അവള്‍ക്ക് ഐഡിയ ഉണ്ട്. വീട്ടിലെ തമാശക്കാരിയും അവള്‍ തന്നെയാണ്. അജിത്തിന് ഒരു സാധനം എടുത്താല്‍ അത് അവിടെ തന്നെ വയ്ക്കണം. കര്‍ശന നിലപാടുള്ള വ്യക്തിയല്ല, എന്നാല്‍ വൃത്തി അത്യാവശ്യമാണെന്ന് കരുതുന്നയാളാണ്