മുംബൈ- മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ ചക്കൂർക്കറുടെ ബന്ധു മഹാരാഷ്ട്രയിലെ ലാത്തൂരിലെ വസതിയിൽ സ്വയം വെടിവച്ചു മരിച്ചു. 81 കാരനായ ഹനുമന്തറാവു എന്ന ചന്ദ്രശേഖറാണ് തന്റെ വീട്ടിൽ ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് കുടുംബാംഗങ്ങൾക്ക് വിട ചോദിക്കുന്ന സന്ദേശം അയച്ചിരുന്നു. മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു ശിവരാജ് പാട്ടീൽ ചക്കൂർക്കർ.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയുടെ കാരണം കണ്ടെത്താനായിട്ടില്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)