Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇതറിഞ്ഞാൽ വിമാനത്തിൽ നിങ്ങൾ ഇക്കാര്യം കൃത്യമായി ചെയ്യും; വൈറലായി പൈലറ്റിന്റ വീഡിയോ

മുംബൈ-  വേറിട്ട രീതിയിൽ വിമാനത്തിനുള്ളിലെ പ്രഖ്യാപനങ്ങൾ നടത്തി വൈറലായ സ്പൈസ് ജെറ്റ് പൈലറ്റിനെ പലരും ഓർക്കുന്നുണ്ടാകും. കാവ്യാത്മക രീതിയിൽ അനൌൺസ്മെന്റ് നടത്തിയ വീഡിയോകൾ വൈറലായതോടെ മോഹിത് ടിയോട്ടിയ എന്ന പൈലറ്റ് ഇന്റർനെറ്റിന്റെ പ്രിയങ്കരനായിരുന്നു.
ഇപ്പോൾ, പ്രതിഭാധനനായ പൈലറ്റിന്റെ മറ്റൊരു വീഡിയോ വൈറലായിരിക്കുകയാണ്. ഇതിലും വിമാനത്തിലെ സുരക്ഷാ നിർദേശങ്ങൾ അദ്ദേഹം രസകരമായ രീതിയിൽ നൽകുന്നതാണ് വൈറലാകാൽ കാരണം.
 ടേക്ക് ഓഫ് ചെയ്യുമ്പോഴും ലാൻഡിംഗ് സമയത്തും ജനൽ ഷീൽഡുകൾ തുറന്ന് വെക്കേണ്ട ആവശ്യകതയെക്കുറിച്ചാണ് അദ്ദേഹം യാത്രക്കാരോട് വിശദീകരിക്കുന്നത്.  വീഡിയോ ടിയോട്ടിയ ഇൻസ്റ്റാഗ്രമിൽ പങ്കുവെച്ചിട്ടുണ്ട്.
എമർജൻസി സാഹചര്യങ്ങളുണ്ടായാൽ എക്സിറ്റിലൂടെ പുറുത്തു കടക്കാനും രക്ഷാശ്രമങ്ങൾ വേഗത്തിലാക്കാനും
വിൻഡോ തുറന്നു കിടന്നാലുള്ള സൌകര്യത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് അദ്ദേഹം വീഡിയോ ആരംഭിക്കുന്നത്.
എന്നാൽ യാത്രക്കാരെയും ഇൻസ്റ്റഗ്രാം ഉപയോക്താക്കളെയും ഉറക്കെ ചിരിപ്പിച്ചത് പൈലറ്റ് പറഞ്ഞ  മൂന്നാമത്തെ കാരണമാണ്. ജനാലകൾ തുറന്നിടുന്നത്  മനോഹരമായ ഭൂപ്രകൃതിയുടെ ഇൻസ്റ്റാ-യോഗ്യമായ ചിത്രങ്ങൾ എടുക്കാൻ യാത്രക്കാർക്ക് സഹായകമാകുമെന്നാണ് മൂന്നാമത്തെ കാരണമായി അദ്ദേഹം പറയുന്നത്.
കാരണങ്ങൾ നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങൾ അത് കൂടുതൽ ഉത്തരവാദിത്തത്തോടെ ചെയ്യുമെന്നാണ് പൈലറ്റ്   വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.  ലക്ഷങ്ങളാണ് ഇതിനകം  വീഡിയോ കണ്ടത്. അവസാനം പറഞ്ഞ കാരണം സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തിക്കൊണ്ടിരിക്കുന്നു.

 

Latest News